സല്സബീലിനെപ്പറ്റി
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍.
സര്‍വ സ്തുതിയും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്ന്. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ്(സ)യിലും കുടുംബത്തിലും സഹചരിലും അവരെ പിന്‍പറ്റിയ സജ്ജനങ്ങളിലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടായിരിക്കട്ടെ.
കേരളത്തിലെ ഇസ്ലാമിക നവജാഗരണത്തിന്റെ ചരിത്രത്തില്‍ തമസ്കരിക്കപ്പെടാന്‍ വയ്യാത്ത ഒരു നാമധേയമാണ് സല്സബീല്. കേരളത്തിലെ മുസ്ലിം സമൂഹത്തെ ഇസ്ലാമിന്റെ തനിമയിലേക്ക് തിരിച്ചുവിളിക്കാന്‍ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാഹീ പ്രസ്ഥാനം നിറവേറ്റിയ ആദര്‍ശ വിപ്ലവത്തില്‍ മഹത്തായ സ്വാധീനം ചെലുത്തിയ ഒരു കൊച്ചു മാസിക.
അന്ധവിശ്വാസാനാചാരങ്ങെള്ക്കെതിരെ തൌഹീദീ പ്രബോധനത്തിന്റെ മുന്നണിപ്പോരാളിയായി ഒരു പുരുഷായുസ്സ് മുഴുവന്‍
സമര്‍പിച്ച പണ്ഡിതവര്യനും കര്‍മധീരനുമായ വെളിയങ്കോട് കെ. ഉമര്‍ മൌലവി (ഷെയ്ഖ് ഉമര്‍ അഹ് മദ് മലബാരി) എന്ന മഹാനായ മനുഷ്യന് മുസ്ലിം കൈരളിക്കു നല്കിയ വിലപ്പെട്ട സംഭാവന. 'ആളെ നോക്കണ്ട; തെളിവ് നോക്കുക' എന്ന സത്യസന്ധവും സുതാര്യവുമായ നിലപാടിലൂടെ, വളച്ചുകെട്ടില്ലാത്ത മിതമായ വാക്കുകളില്‍ ലളിതമായി വലിയ കാര്യങ്ങള്‍ പറയുന്ന സവിശേഷമായ ശൈലിയിലൂടെ, മുഖം നോക്കാതെ വിമര്‍ശിക്കുന്നതിലും വിമര്‍ശകര്‍ക്ക് പോലും താളുകള്‍ അനുവദിക്കുന്നതിലും കാണിച്ച ആര്ജവത്തിലൂടെ ഉമര്‍ മൌലവിയുടെ തൂലികയും പത്രാധിപത്യവും സല്സബീലിനും വായനക്കാര്‍ക്കുമിടയില്‍ സ്ഥാപിച്ചെടുത്ത ഹൃദയബന്ധം മലയാള മാധ്യമ ലോകം ആദരവോടെ അംഗീകരിചിട്ടുള്ളതാണ്. ആദര്‍ശവാദികള്‍ സ്നേഹാദരങ്ങളോടെയും ആദര്‍ശവിരോധികള്‍ അസഹിഷ്ണുതയോടെയും ഇന്നും സല്സബീലിനെ സ്മരിക്കുന്നതും അതുകൊണ്ടാവാം.